Map Graph

ജെ.ഡി.ടി. ഇസ്‌ലാം

ജെ.ഡി.ടി.ഇസ്‌ലാം അല്ലെങ്കിൽ ജം‌ഇയ്യത്തെ ദ‌അവത്ത് വ തബ്‌ലീഗെ ഇസ്‌ലാം കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ്. നഗരത്തിൽ നിന്നും 5 കി.മി.ദൂരത്തിൽ വെള്ളിമാട്കുന്നിലാണ്‌ ഇതിന്റെ ആസ്ഥാനം. 1921ൽ മലബർ കലാപത്തിൽ തകർന്ന് പോയ മലബാറിലെ അവസ്ഥ വിശദീകരിച്ച് കെ. എം.സീതി സാഹിബിൻ്റെ കത്ത് ലഭിച്ച അബ്ദുൽ ഖാദർ കസൂരി സീതി സാഹിബുമായുള്ള സൗഹൃദത്തിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻറെയും കുടുംബത്തിന്റെയും സഹായത്തിൽ രൂപീകരിച്ചതാണ് ജെ .ഡി.ടി. കേരളത്തിൽ ഏറ്റവും പഴക്കമുള്ള ഒന്നാണ്‌ ജെ.ഡി.ടി ഇസ്‌ലാമിന്റെ കീഴിലുള്ള ജെ.ഡി.റ്റി അനാഥാലയം. കേരള സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അംഗീകാരമുള്ള സ്ഥാപനമാണിത്.

Read article